kmly
കുമളി ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ നിർവഹിക്കുന്നു.

കുമളി: ഗ്രാമ പഞ്ചായത്ത് ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനംഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കർഷക സഭകൾ മുഖേന കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ സംബന്ധിച്ച് കർഷകരിൽ അവബോധം ജനിപ്പിക്കുക, കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ലഭ്യത സമയബന്ധിതമായി ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചന്ത സംഘടിപ്പിക്കുന്നത്. പച്ചക്കറി തൈകളുടെ പ്രദർശനവും ഒരുക്കി. വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ രജനി ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർ സോജി തോമസ്, കർഷക സമതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.