ഇടുക്കി: കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ ഡിജിറ്റൽ മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിൽ പരിശീലനം നൽകുന്ന മാദ്ധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലിൽ പരിശീലനം, പ്ലേസ്‌മെന്റ് സഹായം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററുകളിൽ ആണ് പരിശീലനം. 2022 ജൂലൈ 15 വരെ അപേക്ഷിക്കാം. ഫോൺ 954495 8182.