
തൊടുപുഴ: ന്യൂമാൻ കോളജ് റിട്ട.പ്രിൻസിപ്പൽ തുടിയൻപ്ലാക്കൽ പ്രൊഫ..ടി.എസ്.ചാക്കോ(88) നിര്യാതനായി . സംസ്‌കാരം നാളെ രാവിലെ 9.30ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. മുരിക്കാശേരി പാവനാത്മ കോളജ് പ്രിൻസിപ്പൽ, വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ് ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആലീസ് പൂവത്തോട് പൈനിക്കുളം കുടുംബാംഗം. മക്കൾ: പ്രൊഫ.ഗ്ലാഡി ജേക്കബ്(ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ബംഗളൂരു), ഷേർളി ജേക്കബ്, ഡോ.ജോ ജേക്കബ്(റിട്ട.പ്രൊഫ.ന്യൂമാൻ കോളജ് തൊടുപുഴ), ശാന്തി ബോബി(സെന്റ് മേരീസ് ബഥനി സ്‌കൂൾ കരിമ്പ), മാർട്ടിൻ ജേക്കബ്(ഐബിഎം സ്വീഡൻ), സിസി ജോമോൻ. മരുമക്കൾ: ജയറാണി കിഴക്കേക്കര(സെന്റ് ക്ലാരറ്റ് കോളജ് ബംഗളൂരു), ഡോ.ബിന്ദു മങ്കര(തളിപ്പറമ്പ്), അഡ്വ.ബോബി പൂവത്തുങ്കൽ (പാലക്കയം,പാലക്കാട്),റോസ്മി കുഴിഞ്ഞാലിൽ (നോയിറ്റ് സൊലൂഷൻസ് സ്വീഡൻ), ജോമോൻ ആന്റണി കോയിക്കര പെരുമ്പാവൂർ( ഇറിഗേഷൻ വകുപ്പ് ആലുവ).