മുതലക്കോടം :സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഇതര ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.
ഫാദർ ജോർജ് താനത്തുപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ ഹെഡ്മാസ്റ്റർഫാ. പോൾ എടത്തൊട്ടി സ്വാഗതം പറഞ്ഞു. ബാലസാഹിത്യ അക്കാഡമി അവാർഡ് ജേതാവ്രഞ്ജിത് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യം മനുഷ്യനെ എങ്ങനെമാറ്റിമറിക്കും എന്നതിനെപ്പറ്റി കഥയും പാട്ടുമായി ചടങ്ങ് മികവേകി. സ്റ്റാഫ് സെക്രട്ടറി ഷെന്റോ ജോസ് ,
അദ്ധ്യാപികമാരായ അമ്പിളി തോമസ് ജിജിമോൾ എന്നിവർ ആശംസകൾ പറഞ്ഞു. കലാ
അദ്ധ്യാപകൻ രഞ്ജിത് മോഹൻ നന്ദി പറഞ്ഞു.