പീരുമേട്:എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ റീജിയണൽ ഓഫീസ് കോട്ടയത്തിന്റെ കീഴിൽ നോമിനേഷൻ ക്യാമ്പ് ആരംഭിച്ചു. ജൂലായ് 15 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത് .
ക്യാമ്പിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ. നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ അദ്ധ്യക്ഷത വഹിച്ചു.റീജിയണൽ പി.എഫ് കമ്മീഷനർ പി.ആർ. ശ്രീജിത്, എൻഫോസിമെന്റ് ഓഫീസർ കെ.ആർ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, തൊഴിൽ ഉടമകൾ എന്നിവർ സംസാരിച്ചു. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിൽ
വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
ഈ ക്യാമ്പിൽ പങ്കെടുത്ത് തൊഴിലാളികൾ അവസരം പ്രയോജനപ്പെടുത്തണം എന്ന് പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ അറിയിച്ചു.