നെടുങ്കണ്ടം : അഞ്ചാം വാർഡിൽ നടന്ന പ്രധാന മന്ത്രി ഫസൽ ഭീമ യോജന (പി. എം. എഫ്. ബി. വൈ ) കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി പദ്ധതിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്അജീഷ് മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് കോ ഓർഡിനേറ്റർ ഗിരിജ പാർവതി ക്ലാസ് നയിച്ചു. സംഘാടകസമിതി കൺവീനർ സുദർശനൻ , വൈസ് ചെയർമാൻ സന്തോഷ്, എഡി.എസ് പ്രസിഡണ്ട് ഷീജ അഷറഫ്, സെക്രട്ടറി സന്ധ്യാ ഷൈജു,മുൻ പഞ്ചായത്ത് മെമ്പർ ലൈലത് ബീവി തുടങ്ങിയവർ നേതൃത്വം നൽകി.