തൊടുപുഴ: എൻ.സി.പി തൊടുപുഴ നിയോജകമണ്ഡല നേതൃയോഗം പ്രസിഡന്റ് ബിജു പുളിന്താനത്തിന്റെ അദ്ധ്യഷതയിൽ സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമതി അംഗങ്ങളായ ജോസ് വഴുതനപ്പള്ളി, ലാലു ചകനാൽ, ജില്ലാ ജനറൽ സെക്രട്ടറി അരുൺ പി. മാണി, ജില്ലാ സെക്രട്ടറി ശശി കുമാരൻ, നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമെന്റ് മാത്യു, എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി അഭിലാഷ്, ഉഷാ രാജു, ഉണ്ണി വടക്കുന്നത്ത്, സേവി മാണി ചരളിൽ, ഹരിനാരായണൻ, ഡെന്നിസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.