malankara

മുട്ടം: കെ എസ് ആർ ടി സി തൊടുപുഴ ഡിപ്പോയിൽ നിന്ന് പുതിയതായി ആരംഭിക്കുന്ന ബജറ്റ് ടൂറിസം പദ്ധതിയിൽ മലങ്കര ടൂറിസം ഹബ്ബിനേയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുട്ടം ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.അടുത്ത ഞായറാഴ്ച്ചയാണ് തൊടുപുഴ ഡിപ്പോയിൽ നിന്നുള്ള ആദ്യ ടൂറിസം പാക്കേജ് ആരംഭിക്കുന്നത്. നാടുകാണി,പവലിയൻ,ഇടുക്കി ഡാം,കാൽവരി മൗണ്ട്,അഞ്ചുരുളി,വാഗമൺ എന്നിങ്ങനെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് തൊടുപുഴയിൽ നിന്നുള്ള യാത്ര പദ്ധതി. എന്നാൽ തൊടുപുഴ ഡിപ്പോയ്ക്ക്‌ സമീപത്തുള്ള മലങ്കര ടൂറിസം ഹബ്ബിനെ പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നില്ല.ഇതേ തുടർന്നാണ് മുട്ടം ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ കെ എസ് ആർ ടി സി അധികൃതർക്കും,ബജറ്റ് ടൂറിസം അധികൃതർക്കും നിവേദനം നൽകിയത്.ടോമി ജോർജ് മൂഴിക്കുഴിയിൽ, കെ കെ നാരായണൻ, ഷാജി എമ്പ്രയിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.