
ഇടുക്കി: ജില്ലയിലെ മലയോര മേഖലയിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ അടിയന്തര സാഹചര്യങ്ങളിൽ ഒഴികെയുള്ള യാത്ര ജില്ലാ കളക്ടർ നിരോധിച്ചു. അതിശക്തമായ മഴക്കും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ളതിനാലാണ് നടപടി. അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് നിരോധനം ബാധകമല്ല. ഓഫ് റോഡ് ട്രക്കിംഗ്, ഖനനം, മത്സ്യബന്ധനം, ബോട്ടിംഗ് എന്നിവയും താത്കാലികമായി നിരോധിച്ചു.