പീരുമേട് : സിവിൽ സ്റ്റേഷനിൽ മോട്ടോർ വാഹന വകുപ്പിന്റെ ഇ - സേവാ കേന്ദ്രം ആരംഭിച്ചു. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വണ്ടിപ്പെരിയാർ ആർടി ഓഫീസിനോട് ചേർന്ന് പുതിയ ഇ - സേവാ കേന്ദ്രം പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .സാബു ഉദ്ഘാടനം ചെയ്തു. വാഹന സംബന്ധവും ലൈ സൻസ് സംബന്ധവു മായി മോട്ടോർ വാഹന വകുപ്പിന് സമർപ്പിക്കേണ്ട എല്ലാവിധ ഓൺലൈൻ അപേക്ഷകളും റോഡ്, നികുതി ,വാഹന നിയമ ലംഘനവുമായി ബന്ധപ്പെട്ട പിഴകൾ തുടങ്ങിയവയും ഇവിടെ ഒടുക്കുവാൻ സൗകര്യമുണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങൾ ഇതിന്റെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജോയിന്റ് റീ ജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എൽ.എസ്.ഷാജി അറിയിച്ചു. സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ.നൗഷാദ് ,ജില്ലാ പഞ്ചായത്തംഗം എസ്.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.