elappara

പീരുമേട്:തോട്ടം മേഖലയിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കരുതൽപദ്ധതിക്ക് ഏലപ്പാറ ഹയർ സെക്കന്റി സ്‌കൂളിൽ തുടക്കം.കളക്ടർ ഷീബ ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു തോട്ടം മേഖലയിലെ കുട്ടികൾ കൂടുതൽ പഠിക്കുന്ന വിദ്യാലയമാണ് ഏലപ്പാറ സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ. സ്‌കൂളിന്റഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉടൻ തന്നെ സ്‌കൂളിൽ പ്ലസ് ടു സയൻസ് ബാച്ചും ആരംഭിക്കും. ഈ വർഷത്തെ എസ്എസ്എൽസി ബാച്ചിൽ 100ശതമാനം വിജയമാണ് ഏലപ്പാറ സ്‌കൂൾ കരസ്ഥമാക്കിയത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മെമോന്റോയും ക്യാഷ് അവാർഡ് ഡും നൽകി അഭിനന്ദിച്ചു. .പി ടി എ പ്രസിഡന്റ് ആർ. നഹാസ് അദ്ധ്യക്ഷനായി. ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ മുഖ്യപ്രഭാഷണം നടത്തി. സോൾസ് ഓഫ് കൊച്ചിൻ റണ്ണേഴ്‌സ് ക്ലബ് സ്‌പോൺസർ ചെയ്ത 25000 രൂപ വിലവരുന്ന സ്‌പോർട്‌സ് ഉപകരണങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ആശാ ആന്റണി വിതരണം ചെയ്തു. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് എസ് നിത്യ , ബ്ലോക്ക് പഞ്ചായത്ത് അംഗം അഫിൻ ആൽബർട്ട്, പഞ്ചായത്ത് അംഗങ്ങളായ ബിജു ഗോപാലൻ ,ഉമർ ഫാറൂഖ് ,സ്‌കൂൾ ഹെഡ്മാസ്റ്റർ സേതുനാഥ്, പ്രിൻസിപ്പൽ ഇൻ ചാർജ് വിനോദ് കുമാർ ,യുപി സ്‌കൂൾ ഹെഡ്മാസ്റ്റർ എൽ. ശങ്കിലി ,ആന്റപ്പൻ എൻജേക്കബ്, ഒ.എച്ച്. താജ്ദീൻ എന്നിവർ സംസാരിച്ചു .