തൊടുപുഴ: കെ. എസ്. ആർ. ടി. സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തൊടുപുഴ ഡിപ്പോയിൽ നിന്നും അദ്യ ഉല്ലാസയാത്രഞായറാഴ്ച മുതൽ ആരംഭിക്കും. നാടുകാണി പവിലിയൺ, ഇടുക്കി ഡാം, കാൽവരി മൗണ്ട്, അഞ്ചുരുളി, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് ആദ്യ യാത്രയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 450 രൂപയാണ് ടിക്കറ്റ് ചാർജ്ജ് . സമീപ ഡിപ്പോകളായ പാല, കൂത്താട്ടുകുളം എന്നിവടങ്ങളിൽ നിന്നും ഉല്ലാസയാത്ര ആരംഭിച്ചിരുന്നെങ്കിലും തൊടുപുഴ ഡിപ്പോയിൽ നിന്നും ഇതുവരെയും തുടങ്ങിയിരുന്നില്ല. ബുക്കിംഗ് ആരംഭിച്ചതു മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിരക്ക് അനുസരിച്ച് കൂടുതൽ ബസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പരുകൾ 8304889896, 9400262204