തൊടുപുഴ: ജില്ലാ ഇൻഫർമേഷൻ ഓഫീസും തൊടുപുഴ ഡയറ്റും പി എൻ പണിക്കർ ഫൗണ്ടഷനും സംയുക്തമായി ഇന്ന് തൊടുപുഴ ഡയറ്റിൽ എൈ വി ദാസ് അനുസ്മരണം, പുസ്തക ആസ്വാദനം, ബഷീർ വ്യക്തിയും ജീവിതവും , ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്‌ക്കാരം, പോസ്റ്റർ പ്രദർശനം, വായന പക്ഷാചരണ സ്മരണിക പ്രകാശനം, സ്‌കിറ്റ് , മോണോ ആക്ട് , സാഹിത്യ സദസ്സ് എന്നിവ സംഘടിപ്പിക്കും. രാവിലെ 10.30 ന് ദിനാഘോഷം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവഹിക്കും. ഡോ. അനീഷ് ഉറുമ്പിൽ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സുധീപ് ആശംസയർപ്പിക്കും. ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എം.കെ.ലോഹിദാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ബിന്ധുമോൾ. ഡി, തൊടുപുഴ ഡി.ഇ.ഒ ശ്രീലത ഇ.എസ്, എ.ഇ.ഒ ഷീബ മുഹമ്മദ്, കൈറ്റ് ജില്ലാ കോഓർഡിനേറ്റർ ഷാജിമോൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ പ്രീത് ഭാസ്‌കർ തുടങ്ങിയവർ പങ്കെടുക്കും.