അടിമാലി: മാങ്കുളത്ത് കെ എസ് ഇ ബി യുടെ കരാർ ജോലിക്കു പോയ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. മാങ്കുളംസ്വദേശി ജീത്തുവിന്റ പിക്കപ്പ് വാനാണ്മറിഞ്ഞത് .ഇന്നലെ ഉച്ചയോടെ മാങ്കുളം മുനി പാറ വടക്കൻ വളവിനു സമീപം വളവിൽ നിയന്ത്രണം നഷ്ട പ്പെട്ട വാൻ റോഡിനു താഴോട്ട് മറിയുകയായിരുന്നു ജിത്തുവാണ് വാഹനം ഒടിച്ചരുന്നത്. ജിത്തുവിന് സാരമായ പരിക്കുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരാർ തൊഴിലാളിയായ ഇരുമ്പുപാലം സ്വദേശി പ്രസാദിനെ കോതമംഗലം സ്വകാര്യ ആശു പത്രിയിലും പ്രവേശിപ്പിച്ചു.