തൊടുപുഴ : കാർഷിക കടാശ്വാസ വിജ്ഞാപനം ഉടൻ പുറത്തിറക്കണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും മുൻ കാർഷിക കടാശ്വാസ കമ്മീഷൻ അംഗവുമായ പ്രൊഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. 2020 മാർച്ച് 31 ന് ശേഷം കടാശ്വാസ കമ്മീഷൻ അപേക്ഷകൾ സ്വീകരിക്കുന്നില്ല. ജില്ലയിലുണ്ടായ പ്രളയവും കൊവിഡും മൂലം കർഷകർ നട്ടം തിരിയുന്ന അവസ്ഥയിൽ കർഷകർക്ക് അപേക്ഷ കൊടുക്കാൻ പോലും സാധിക്കാതെ വരുന്നത് വളരെ നിരാശജനകമാണ്. രണ്ടു ലക്ഷം രൂപ വരെ വായ്പ എടുത്ത് തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്ത കർഷകർക്കാരണ് ഇളവ് അനുവദിക്കാൻ കമ്മീഷൻ സർക്കാരിന് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഇതു നിലച്ചതുമൂലം കർഷകർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജേക്കബ് ആവശ്യപ്പെട്ടു.