തൊടുപുഴ : സംരക്ഷിത വനത്തിനു പുറത്ത് ബഫർസോണായി സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെയും നിർമ്മാണങ്ങളുടെയും കണക്ക് എടുക്കുവാൻ ചീഫ് കൺസർവേറ്റർ ഓഫ്‌ഫോറസ്റ്ററെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത് പിൻവലിക്കണമെന്ന് കത്തോലിക്കകോൺഗസ്‌കേന്ദ്ര സമിതി ആവശ്യപ്പെട്ടു .
കത്തോലിക്കകോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയനിലത്തിന്റെ അദ്ധ്യക്ഷതയിൽചേർന്നനേതൃയോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, തലശ്ശേരി രൂപത പ്രസിഡന്റ് അഡ്വ,ടോണിജോസഫ് , ഇടുക്കി രൂപത പ്രസിഡന്റ്‌ജോർജ്‌കോയിക്കൽ, മാനന്തവാടി രൂപതാ പ്രസിഡന്റ് കെ.പി സാജു, ഭാരവാഹികളായഡോ.ജോസ്‌കുട്ടി ജെ ഒഴുകയിൽ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു