തൊടുപുഴ : ഭാരതീയ വേലൻ സൊസൈറ്റി തൊടുപുഴ ശാഖയുടെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ അങ്കണവാടി മുതൽ ഡിഗ്രിതലം വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. സൊസൈറ്റി ഭാരവാഹിയായിരുന്ന പി.പി വേലായുധന്റെ സ്മരണാർത്ഥമാണ് പഠനോപകരണം വിതരണം ചെയ്തത്. ശാസ്താമ്പാറയിൽ ചേർന്ന ചടങ്ങ് വാർഡ് മെമ്പർ ബിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.കെ സജിമോൻ, സെക്രട്ടറി സുനിൽ സി.എം, ട്രഷറർ രജിമോൻ വി.ടി. തുടങ്ങിയവർ പ്രസംഗിച്ചു.