രാജാക്കാട് :സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡിയുടെ കീഴിലുള്ള രാജാക്കാട് സ്റ്റഡി സെന്ററിൽ താഴെ പറയുന്ന കോഴ്‌സുകളിലെ റെഗുലർ ബാച്ചുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 15.
.1.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്‌ളിക്കേഷൻസ് (PGDCA). യോഗ്യത: ഡിഗ്രി
2. ഡിപ്‌ളോമ ഇൻ കംപ്യൂട്ടർ ആപ്‌ളിക്കേഷൻസ് (DCA) . യോഗ്യത: പ്‌ളസ് ടു.3. ഡിപ്‌ളോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (DCFA). . യോഗ്യത: പ്ലസ് ടു.4. ഡിപ്‌ളോമ ഇൻ ഡേറ്റാ എൻട്രി ടെക്‌നിക് & ഓഫീസ് ഓട്ടോമേഷൻ. യോഗ്യത:എസ്. എസ്.എൽ.സി. 5. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ എം. എസ്. ഓഫീസ് ആന്റ് ഇന്റർനെറ്റ്.യോഗ്യത: എസ്. എസ്.എൽ.സി .6. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ടാലി. യോഗ്യത: പ്ലസ് ടു.വിശദ വിവരങ്ങൾ ഐ. എച്ച്. ആർ. ഡി. വെബ്‌സൈറ്റിൽ നിന്നും ( www.ihrd.ac.in ), സെന്റർ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.എസ്.സി/എസ്.ടി/ഒ. ഇ. സി വിദ്യാർത്ഥികൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.
ഫോൺ: 04868 241636, 8547005095, 6235091518, 9446153185.