കട്ടപ്പന : സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന ജില്ലയിലെ അദ്ധ്യാപകർക്ക് വേണ്ടി കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ കമ്മറ്റി പരാതി പരിഹാര നിവേദന സെൽ സംഘടിപ്പിക്കുന്നു.ശനിയാഴ്ച്ച രാവിലെ 10 മുതൽ 2 മണി വരെ പുതിയ ബസ് സ്റ്റാൻഡിലുള്ള എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ഹൗസിംഗ് സൊസൈറ്റി ഹാളിലാണ് പരാതി പരിഹാര സെല്ലിന്റെ പ്രവർത്തനം നടക്കുകയെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.അദ്ധ്യാപകരുടെ സർവ്വീസ് സംബന്ധിച്ചുള്ള എല്ലാ പരാതികളും രേഖാമൂലം സ്വീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി കെ എസ് എസ് റ്റി എഫ് സംഘടന വഴി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും.എൽ പി , യു പി , എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളായിട്ടാണ് സെൽ പ്രവർത്തിക്കുകയെന്ന് സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ഷൈൻ ജോസ്, വൈസ് പ്രസിഡന്റ് പി എം തോമസ്, ജില്ലാ പ്രസിഡന്റ് ഷോജി ആന്റണി, ജില്ലാജനറൽ സെക്രട്ടറി ആനന്ദ്കൂത്രപള്ളി എന്നിവർ പറഞ്ഞു.