തൊടുപുഴ: കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം നേതൃ സമ്മേളനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ പാപ്പുട്ടി ഹാളിൽ നടക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിക്കും.തിരഞ്ഞെടുക്കപ്പെട്ട 238 പ്രതിനിധികളെയാണ് നിയോജകമണ്ഡലം നേതൃ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നത്. അടുത്ത ആറുമാസത്തെ പ്രവർത്തന കലണ്ടർ അംഗീകരിക്കൽ, സംഘടനാ ചർച്ച, പ്രവർത്തന റിപ്പോർട്ടിംഗ്. പോഷക സംഘടനകളുടെ ശാക്തീകരണം തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടത്തും.വിവിധ വിഷയത്തിൽ പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ.കെ.ഐ ആന്റണി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അലക്‌സ് കോഴിമല, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ.കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളായ അഗസ്റ്റിൻ വട്ടക്കന്നേൽ, രാരിച്ചൻ നീറണാകന്നേൽ തുടങ്ങിയവർ ക്‌ളാസുകൾ നയിക്കും.