deen

വെങ്ങല്ലൂർ: സ്‌കൂൾ വിദ്യാഭ്യാസത്തിൽ പഠനത്തോടൊപ്പം കലാകായിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകണമെന്ന് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.അഭിപ്രായപ്പെട്ടു. വെങ്ങല്ലൂർ മുനിസിപ്പൽ സ്‌കൂളിന്റെ രക്ഷാകർതൃപൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കേറ്റിംഗ് പരിശീലനത്തിന്റെയും കരാട്ടെ ക്ലാസ്സിന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ജസി ജോണി മുഖ്യ പ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് കെ.കെ.ഷിംനാസ് അദ്ധ്യക്ഷനായിരുന്നു. പ്രമീള പി.ഡി.രക്ഷിതാക്കൾക്ക് ക്ലാസ്സെടുത്തു. മുനിസിപ്പൽ കൗൺസിലർ സജ്മി ഷിംനാസ്‌,ഹെഡ്മാസ്റ്റർ വി.എം.ഫിലിപ്പച്ചൻ, എസ് എം സി ചെയർമാൻ രാജീവ് പുഷ്പാംഗദൻ, എം പി റ്റിഎ പ്രസിഡന്റ് റംസി റസ്സാഖ്, കെ.പി.രമേശ്, ഷാജി.പി.കെ, റഫീഖ് പി.ഐ, ബേബി എബ്രാഹം, സിയാദ് സ്റ്റാഫ് സെക്രട്ടറി മജീദ് കെ.എ.എന്നിവർ പ്രസംഗിച്ചു.