മണക്കാട്: ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും കലശാഭിഷേകങ്ങളും ശനിയാഴ്ച നടക്കും. രാവിലെ 6 മുതൽ വിശേഷാൽ ഗണപതിഹോമം, വിശേഷാൽ പൂജകൾ, 8 മുതൽ കലശ പൂജകൾ, 9 മുതൽ കലശാഭിഷേകങ്ങൾ, 10.30നു പ്രസന്നപൂജ, 11 നു അന്നദാനം, വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവ നടക്കും. ചടങ്ങുകളിൽ ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽദിവാകരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് നമ്പൂതിരി സഹാചാര്യനായിരിക്കും.