മണക്കാട്: കൃഷി വകുപ്പിന്റേയും സുഗന്ധ കൈരളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെയും നേതൃത്വത്തിൽ മണക്കാട് പഞ്ചായത്ത് ഹാളിൽ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ചർച്ചയും സെമിനാറും നടത്തി. യോഗത്തിൽ മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് റ്റിസി ജോബ്, വൈസ് പ്രസിഡന്റ് ഡോ. റോഷ്‌നി ബാബുരാജ്, കൃഷി ഓഫീസർ ആനന്ദ് വിഷ്ണുപ്രകാശ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. എസ്. ജേക്കബ്, കമ്പനി ചെയർമാൻ മാത്യു സ്റ്റീഫൻ എക്‌സ്. എം.എൽ.എ, ഡയറക്ടർ ഹരിത തങ്കച്ചൻ, . സജയ് സന്തോഷ്, ആൽവിൻ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിൽ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കർഷകരുടെ ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിന് തീരുമാനമെടുത്തു. അഡ്വ: തോമസ് മാത്യു പദ്ധതിയെക്കുറിച്ച് ക്ലാസ്സ് എടുത്തു.