
അരിക്കുഴ: പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി. ദാസിന്റെ ജൻമദിനമായ ജൂലായ് ഏഴ് വരെ വിവിധ പരിപാടികളോടെ നടത്തി വന്നിരുന്ന വായനാ പക്ഷാചരണത്തിന്റെ തൊടുപുഴ താലൂക്ക്തല സമാപനം അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കവി സുകുമാർ അരിക്കുഴ 'വായനയുടെ പ്രസക്തി ഇന്ന്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ എ.എൻ. ദാമോദരൻ നമ്പൂതിരി, വി.എസ്. ബാലകൃഷ്ണപിള്ള, കെ.എസ്. തങ്കപ്പൻ, പാപ്പിക്കുട്ടിയമ്മ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി എം.കെ. അനിൽ എന്നിവർ നേതൃത്വം നൽകി.