മുട്ടം: ആരോഗ്യ വകുപ്പിന് കീഴിൽ മുട്ടത്ത് പ്രവർത്തിക്കുന്ന സർക്കാർ നഴ്സിംഗ് സ്കൂളിലേക്ക് ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോം www.dhskerala.gov.in എന്ന വെബ് സെറ്റിലെ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. അപേക്ഷകൾ പ്രിൻസിപ്പൽ, ഗവ. നഴ്സിംഗ് സ്കൂൾ, മുട്ടം പി.ഒ., പിൻ 685587 എന്ന വിലാസത്തിൽ ജൂലായ് 30 വൈകിട്ട് 5 മണി വരെ സ്വീകരിക്കും. ഫോൺ: 04862-257471