രാജാക്കാട് രാജകുമാരിക്ക് സമീപം കുളപ്പാറച്ചാലിൽ തേവർകാട്ട് ജോയിയുടെ വീടിനു മേൽ മരം കടപുഴകി വീണു. അന്യസംസ്ഥാന തൊഴിലാളികളായ നാലംഗ കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. മഴയും കാറ്റും ശക്തമായതിനാൽ തോട്ടത്തിൽ ജോലികൾ നിറുത്തി വെച്ചിരിക്കുന്നതിനാൽ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. വീടിന്റെ അടുക്കള ഭാഗത്താണ് മരം പതിച്ചത്. തൊഴിലാളികൾ വീടീന് മുൻഭാഗത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ മരം മുറിച്ചു മാറ്റി.