തൊടുപുഴ: കേരളാ ബാങ്ക് തൊടുപുഴ, വഴിത്തല ശാഖകൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കും. തൊടുപുഴ ശാഖ നെൽകോസ് ബിൽഡിംഗിലേക്കും വഴിത്തല ശാഖ പുളിക്കൽ ബിൽഡിംഗിലേക്കുമാണ് മാറ്റുന്നത്. ശനിയാഴ്ച രാവിലെ 10ന് വഴിത്തലയിലും 11.30ന് തൊടുപുഴയിലും നടക്കുന്ന ചടങ്ങുകളിൽ പുതിയ ശാഖാ ഓഫീസുകളുടെ പ്രവർത്തനോദ്ഘാടനം കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിക്കും. ബാങ്ക് ഡയറക്ടർ കെ.വി. ശശി അദ്ധ്യക്ഷനാകും. ചടങ്ങുകളിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ്, പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ, കേരളാ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്. രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ തുടങ്ങിയവർ പങ്കെടുക്കും.