class

തൊടുപുഴ: കുമാരമംഗലം എം.കെ.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കായി ജില്ലാ പൊലീസിന്റെയും സ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സ്ത്രീ സുരക്ഷ സ്വയം രക്ഷാ പരിശീലന പരിപാടി നടത്തി. പി.ടി.എ പ്രസിഡന്റ് സന്തോഷ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ഐ എ.ആർ. കൃഷ്ണൻ നായർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എസ്. സാവിൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഹരികുമാർ, സമിത,​ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ സുഭാഷ്, ജെറി മരിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പൊലീസ് ഓഫീസർമാരായ ടി.ജി. ബിന്ദു, കെ.എസ്. സോഫിയ, ടി.ജി. ബിന്ദുമോൾ, എൻ.വി. ജിഷമോൾ എന്നിവർ ക്ലാസ് നയിച്ചു.