തൊടുപുഴ: കേരള കെട്ടിടനിർമ്മാണതൊഴിലാളി ക്ഷേമബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന എസ്. എസ്. എൽ. സി ക്യാഷ് അവാർഡിനുള്ള ഈ വർഷത്തെ അപേക്ഷകൾ ആഗസ്റ്റ് 30 വരെ സ്വീകരിക്കും. ബോർഡിൽനിന്ന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും നിർബന്ധമായും അംഗങ്ങളുടെ ആധാർ രേഖ സമർപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.