പീരുമേട് : പി.എം. കിസാൻ ഗുണഭോക്താക്കൾ എല്ലാവരും (മസ്റ്ററിംഗ് പൂർത്തിയാക്കിയവരുൾപ്പെടെ ) അവരുടെ സ്ഥല വിവരങ്ങൾ എ.ഐ.എം.എസ് പോർട്ടലിൽ ലിങ്ക് ചെയ്യണം.. രജിസ്റ്റർ ചെയ്യുന്നതിന് തന്നാണ്ട് കരം അടച്ച രസീത്, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. കർഷകർക്ക് ഇത് സ്വന്തമായോ അക്ഷയ സെന്റർ, ജനസേവന കേന്ദ്രം മുഖേനയോ അതാതു ഫീസ് ഒടുക്കി ചെയ്യാവുന്നതാണ്. എല്ലാ പി.എം കിസ്സാൻ ഗുണഭോക്താക്കളും സ്ഥല വിവരങ്ങൾ ലിങ്ക് ചെയ്ത് ആനൂകൂല്യം നിലനിർത്തേണ്ടതാണെന്ന് വണ്ടിപ്പെരിയാർ കൃഷി ഓഫീസർ അറിയിച്ചു.