അഞ്ച് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് റോഡിൽ പതിച്ചു

പീരുമേട് :ദേശിയ പാത183 ൽ പുല്ലു പാറയ്ക്ക് സമീപം ഇന്ന് രാവിലെ മരം കടപുഴകിറോഡിൽ വീണു. തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മരം വീണത് വൈദ്യുതി കമ്പിയുടെ മുകളിലാണ് . അഞ്ച് വൈദ്യുതിപോസ്റ്റുകൾ ഒടിഞ്ഞുറോഡിൽ പതിച്ചു. .തുടർന്ന്‌ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പീരുമേട്ടിൽ നിന്നും അഗ്‌നിശമനാസേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. പെരുവന്താനം കെ.എസ് ഇ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യതി ലൈൻ വിച്ചേദിച്ചു. . മഴക്കാലമായതോടെ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള യാത്ര അതീവ ദുർഘടമാണ്. കഴിഞ്ഞ കാലവർഷത്തിലും ഉരുൾ പൊട്ടലിലും തകർന്നറോഡിന്റെ വശങ്ങൾ ഇപ്പോഴും പണിതിട്ടില്ല.റോഡ് ഇടിഞ്ഞ ഭാഗങ്ങളിൽ ഇപ്പോഴും ടാർ വീപ്പകൾ നിരത്തി വച്ചും കയർ കെട്ടിയും അപായ മുന്നറിയിപ്പ് നൽകിയിരിക്കയാണ്. അപകടഭീക്ഷണിയിലുള്ളതാണ് മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ളദേശീയ പാതയുടെറോഡിന്റെ വശങ്ങൾ ചെങ്കുത്തായ കയറ്റവും ഇറക്കവും കൊടുംവളവുകളം മൂടൽ മഞ്ഞും, ഏതു സമയവും അപകട സാധ്യത കൂടുതലാണ്. വാഹന അപകടം ഇവിടെ തുടർകഥയാണ്. കഴിഞ്ഞ ദിവസം രണ്ടുകാറുകൾ കൂട്ടി ഇടിച്ചു. ഇടിച്ച കാറിൽ മറ്റൊരു കാർ കൂടി ഇടിച്ചു. മുന്ന് വാഹനങ്ങൾക്കുീകേടുപാടുകൾ സംഭവിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.ദേശിയ പാതയിലെ സംരക്ഷണ ഭിത്തികെട്ടിയാൽ ഒരുപരിധി വരെ അപകടം കുറയ്ക്കാൻ കഴിയും.ദേശിയ പാത അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.