
ഇടുക്കി: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്ററിൽ എഎൻഎം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിര താമസക്കാർ ആയിരിക്കണം.യോഗളത: പ്ലസ് ടു . 30 വയസ്സ് കവിയരുത്.
. അപേക്ഷ ഫോറവും, പ്രോസ്‌പെക്ടസും www.dhs. kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ജൂലായ് 30ന് വൈകുന്നേരം 5 ന് മുമ്പ് ഓഫീസിൽ ലഭ്യമാക്കണം. വിലാസം ഗവ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്റർ, പെരിങ്ങോട്ടുകുറുശ്ശി, പാലക്കാട്678573. കൂടുതൽ വിവരങ്ങൾക്ക് ഫോൺ04922 217241.