
പെരുവന്താനം: സോഷ്യൽ ഫോറെസ്റ്ററി വകുപ്പിന്റെ കീഴിൽ നടത്തിവരുന്ന ദേശീയ വനോത്സവത്തിന് പെരുവന്താനം പഞ്ചായത്തിൽ തുടക്കമായി. ഇടുക്കി സോഷ്യൽ ഫോറസ്റ്ററി വകുപ്പിന്റെ സഹകരണത്തിൽ പഞ്ചായത്തിലെ പാരിസ്ഥിതിക പ്രവർത്തക കൂട്ടായ്മയായ പൂമരത്തണലിൽ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വനമഹോത്സവം നടത്തുന്നത്. മണിക്കൽ എസ്റ്റേറ്റ് ആറിന്റെ തീരത്ത് മുളത്തൈകൾ വെച്ചുപിടിപ്പിക്കുന്ന ഹരിതാങ്കുരം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്റെ സഹകരണങ്ങൾ ഉറപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പൂമരത്തണലിൽ കൂട്ടായ്മ പ്രസിഡന്റ് സുനിൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്റ്ററി ഓഫീസർ പി. കെ. വിപിൻ ദാസ് മുഖ്യ പ്രഭാഷണം നടത്തി. റ്റി ആർ ആൻഡ് റ്റി മാനേജർ ടോണി തോമസ് തൈ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം കെ. ആർ. വിജയൻ, നാഷണൽ എൻ ജി ഒ ഫെഡറേഷൻ കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ അനന്ദു കൃഷ്ണൻ, ഇഡികെ അസ്സിസ്റ്റന്റ് മാനേജർ മിഥുൻ വി. ജോണി, പൂമരത്തണൽ അംഗം എസ്. കണ്ണൻ, ടി. കെ. കാർത്തികേയൻ, പഞ്ചായത്ത് സാഗി കോഓർഡിനേറ്റർ സുഹൈൽ വി. എ. എന്നിവർ പങ്കെടുത്തു.