anert

ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ടും തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസുമായി സഹകരിച്ചു വനിതകൾക്ക് മാത്രമായി സൗരോർജ മേഖലയിൽ നാല് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത : എസ് .എസ് .എൽ .സി, ഓരോ ജില്ലയിലും 10 പേർക്ക് വീതമാണ് അവസരം. അനെർട്ടിന്റെ വെബ്‌സൈറ്റ് www.anert.gov.in ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന തിയതി ജൂലായ് 20. കോഴ്‌സ് തൃപ്തികരമായി പൂർത്തിയാക്കുന്നവർക്ക് കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസും അനെർട്ടും സംയുക്തമായി സർട്ടിഫിക്കറ്റുകൾ നൽകും. ഫോൺ 9188119431, 18004251803.