തൊടുപുഴ : ഐ. എച്ച്. ആർ .ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന മുട്ടം ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽപുതിയ അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ( ഇലക്ട്രോണിക്‌സ്/ബയോമാസ് )അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസ്സോ, തത്തുല്യ പരീക്ഷയോ പാസായവർക്ക് ജൂലായ് 25 വരെ അപേക്ഷിക്കാവുന്നതാണ് അപേക്ഷകൾ Ihrd.kerala.gov.in/ths എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായും സമർപ്പിക്കാവുന്നതാണ്.

സി.ബി.എസ്.ഇ /ഐ.സി.എസ്.ഇ വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് പ്രസ്തുത തിയതിക്ക് മുൻപായി പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമർപ്പിക്കുന്നതിന് യുക്തമായ അവസരം ലഭ്യമാക്കുന്നതാണ് . വിശദവിവരങ്ങൾക്ക് 547005014, 9447599167 എന്നീ നമ്പറുകളിൽ ബന്ധപെടുക.