കട്ടപ്പന: എ.ടി.എമ്മിൽ നിന്നും ലഭിച്ച പണം ബാങ്കിൽ തിരികെ ഏൽപ്പിച്ച് വീട്ടമ്മ മാതൃകയായി.കട്ടപ്പന നഗരത്തിൽ ഗുരുമന്ദിരത്തിനു സമീപമുള്ള എ.ടി.എമ്മിൽ നിന്നാണ് യേശുദാസിനി എന്ന വീട്ടമ്മയ്ക്ക് 10,000 രൂപ ലഭിച്ചത്.ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. എ.ടി.എമ്മിൽ പണം എടുക്കാൻ വന്നപ്പോൾ മിഷനിൽ 10,000 രൂപ ഇരിക്കുന്നത് കാണുകയായിരുന്നു. തുടർന്ന് യേശുദാസിനി ഈ തുക എടുത്ത് സമീപമുള്ള വ്യാപാരിയായ പി.കെ. സുരേഷിനെ ഏൽപ്പിച്ചു. ഇവർ വിവരം കട്ടപ്പനപൊലീസിൽ അറിയിക്കുകയും എസ്.ഐ. എം.എസ്. ഷംസുദീന്റെ നേതൃത്വത്തിൽ കട്ടപ്പന എസ്.ബി.ഐ ശാഖയിൽ എത്തി പണംകൈമാറുകയുമായിരുന്നു.നേരത്തെ പണം എടുക്കാൻ ശ്രമിച്ച ആരോ അബദ്ധത്തിൽ പണം മറന്ന് പോയതാണെന്നാണ് കരുതുന്നത്.