പീരുമേട് : ബി ആർ സി യുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള വൈദ്യ പരിശോധന ക്യാമ്പ് ആരംഭിച്ചു .പഞ്ചായത്ത് പ്രസിഡണ്ട് എസ്. സാബു ഉദ്ഘാടനം ചെയ്തു .ശ്രവണ വൈകല്യം സംസാരവൈകല്യം എന്നിവയുമായി ബന്ധപ്പെട്ട് ക്യാമ്പ് നടത്തി .കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഇ, എൻ. റ്റി. വിഭാഗം ഡോക്ടർ എബിൻ എബ്രഹാം പരിശോധിച്ചു. 14 ന് ചലന വൈകല്യം സംബന്ധിച്ച ക്യാമ്പ് നടക്കുമെന്ന് സംഘടകർ അറിയിച്ചു.