കട്ടപ്പന: ജെ.പി.എം കോളജില്‍ പ്ലേസ്‌മെന്റ് സെല്ലിന്റെയും റിക്രൂട്ട്‌മെന്റ് ഹബിന്റെയും നേതൃത്വത്തില്‍ ഇന്ന് മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. രാവിലെ 9 മുതല്‍ കോളജ് കാമ്പസിലാണ് മേള.മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാം.30ല്‍പരം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 1000ത്തില്‍ അധികം തൊഴിലവസരങ്ങളുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല.പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാമെന്ന് കോളജ് മാനേജര്‍ ഫാ.അബ്രഹാം പാനികുളങ്ങര,വൈസ് പ്രിന്‍സിപ്പല്‍ ഫാ.ലിറ്റോ കൂലിപ്പറമ്പില്‍,ഫാ. പ്രിന്‍സ് ചക്കാലയില്‍,ജോജിന്‍ ജോസഫ്, സില്‍ജ എന്നിവര്‍ പറഞ്ഞു.