തൊടുപുഴ : ചുങ്കത്ത് പ്രവർത്തനം ആരംഭിച്ച സുഗന്ധ കൈരളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെയും , കരിങ്കുന്നം കൃഷിഭവന്റെയും നേതൃത്വത്തിൽ കരിങ്കുന്നം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കരിങ്കുന്നം പഞ്ചായത്തിലെ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് ചർച്ചയും സെമിനാറും നടത്തി. കമ്പനി ചെയർമാൻ മാത്യു സ്റ്റീഫൻ എക്സ് എം.എൽ.എ, കരിങ്കുന്നം കൃഷി ഓഫീസർ ബോബൻ പോൾ, ഡയറക്ടർ ഹരിത തങ്കച്ചൻ, ടോമിച്ചൻ മുണ്ടുപാലം, സജയ് സന്തോഷ്, ആൽവിൻ തുടങ്ങിയവർ പ്രസംഗിച്ചു.