തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ് അംഗങ്ങൾക്ക് നൽകുന്ന തിരിച്ചറിയൽ കാർഡുകളുടെ വിതരണോദ്ഘാടനം നടത്തിതൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ് അദ്ധ്യക്ഷ വഹിച്ചു. പി.പി.കബീർ ആദ്യകാർഡ് ഏറ്റുവാങ്ങി. സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളിൽ, ട്രഷറർ വിൽസൺ കളരിക്കൽ, വൈസ് പ്രസിഡന്റ് എം. ബിലീന, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഒ.ആർ.അനൂപ്, പി.കെ.എ. ലത്തീഫ് എന്നിവർ പ്രസംഗിച്ചു.