തൊടുപുഴ: നിയന്ത്രണം തെറ്റിയ കാർ എതിർദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് 2 പേർക്ക് പരിക്ക്.ഇന്നലെ വൈകിട്ട് 4 മണിയോടെ ഒളമറ്റം കമ്പിപ്പാലം ജങ്ഷനിലാണ് അപകടം. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശി സാഹിറ (45) കാർ ഓടിച്ചിരുന്ന അലക്കോട് സ്വദേശി ജോണി (65) എന്നിവർക്കാണ് പരിക്കേറ്റത്.കാളിയാർ നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക്‌ പോകുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് മുട്ടം ഭാഗത്തു നിന്നും വന്ന കാർ ഇടിക്കുകയായിരുന്നെന്ന് പറയുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.തൊടുപുഴ പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.