പീരുമേട്: ഇനിയും പ്രവർത്തനം ആരംഭിക്കാത്ത പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡിന്റെ പ്രവർത്തനം അടിയന്തിരമായി ആരംഭിക്കണമെന്ന് ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ വിളിച്ച്ചേർത്ത അവലോകന യോഗത്തിൽ തീരുമാനിച്ചു. . .42 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിർമാണ പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്. പുതിയ സ്ഥലം വാങ്ങുന്നതു സംബന്ധിച്ചും ഡിപിആർ , പുതിയ ഒഫ്താൽമോളജി വിഭാഗം, മറ്റ് വിഭാഗങ്ങളുടെ നിർമാണ പ്രവർത്തനം ഇവയാണ് യോഗത്തിൽ അവലോകനത്തിന് ചർച്ച ചെയ്തത്.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ , ഡി പി എം, പി ഡബ്ല്യു ഡി ഇലക്ട്രിക്കൽ വിഭാഗം ഇ ഇ , ജോയ്ന്റ് ആർ ടി ഒ, ആർ സി എച്ച് ഓഫീസർ, ബി ഡി ഒ, വിവിധ വകുപ്പുകളിലെ എഞ്ചിനിയർമാർ, ആശുപത്രി അധികൃതർ എന്നിവർ പങ്കെടുത്തു.