obitneethujoseph

മൂലമറ്റം: കൊവിഡ് ബാധിച്ച് ആറ് മാസക്കാലമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന നഴ്‌സ് ചക്കിക്കാവ് പുത്തൻപുരയ്ക്കൽ നീതു ജോസഫ് (26) മരണത്തിന് കീഴടങ്ങി. കരിപ്പുഴ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവേ ഇന്നലെ രാത്രിയാണ് മരിച്ചത്. സംസ്ക്കാരം നടത്തി.ഹൈദരാബാദിലെ ആശുപത്രിയിലെ നഴ്‌സായിരുന്നു. ജോലിക്കിടെയാണ് കൊവിഡ് ബാധിച്ച് അബോധാവസ്ഥയിലായത്. തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞ് അണുബാധയുണ്ടായതായിരുന്നു കാരണം. പിതാവ്: കുഞ്ഞുമോൻ(ജോസഫ്). മാതാവ്: സൂസി (കോട്ടയം ഉള്ളാട്ട് കുടുംബാംഗം). സഹോദരങ്ങൾ: നീനു സിജോ ആന്റണി, നിമ്മി.