ഉടുമ്പന്നൂർ: കർഷകരെ ബാധിക്കുന്ന ബഫർ സോൺ, വന്യമ്യഗശല്യം തുടങ്ങിയ വിഷയങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കത്തോലിക്ക കോൺഗ്രസ്‌കരിമണ്ണൂർ ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30 ന് ഉടുമ്പന്നൂരിൽ പ്രതിഷേധ റാലിയും ധർണ്ണയും നടത്തും. ധർണ്ണ കരിമണ്ണൂർ ഫൊറോനാ ഡയറക്ടർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ വിഷയാവതരണം നടത്തും. ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, അഡ്വ. ബിജു പറയന്നിലം, ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ, ജോസ് പുതിയേടം, ജോൺ മുണ്ടൻകാവിൽ, അഡ്വ. ഷാജിമോൻ പി ലൂക്കോസ്, കെ.എം മത്തച്ചൻ, ജോർജ് പാലപറമ്പിൽ, ബിനോയ് കരിനേട്ട്, ഷാജു ശാസ്താംകന്നേൽ, ബിജോ ചേരിയിൽ, ജോണിച്ചൻ വാരികാട്ട്, സിറിയക്ക് വടക്കേക്കുറ്റ്, തങ്കച്ചൻ കാക്കനാട്ട്, ജോസ് തെക്കേൽ, ജോസ് കുന്നപ്പിള്ളിൽ, ആശ മൊടുർ, ബിജിമോൾ എന്നിവർ പ്രസംഗിക്കും.