തൊടുപുഴ: കേരള നെറ്റ്‌ബോൾ അസോസിയേഷൻ, കായിക പരിശീലകർക്കായി 2 ദിവസത്തെ നെറ്റ്‌ബോൾ റഫറീസ് ക്ലിനിക് 23, 24 തിയതികളിൽ നടത്തുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്കായി കുറവിലങ്ങാട് ദേവമാതാകോളേജിൽ വച്ചാണ് പരിശീലനപരിപാടി. സ്‌കൂൾ ഗയിംസ്, സ്‌കൂൾ ഒളിമ്പിക് ഗയിംസ്, മറ്റ് മത്സരങ്ങൾ എന്നിവയ്ക്കായി ജില്ലയിലെ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, സിബിഎസ്ഇ സ്‌കൂളുകളിൽ നിന്നും നെറ്റ്‌ബോൾ ടീമുകളെ പരിശീലിപ്പിച്ച് പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. താല്പര്യമുള്ളവർ 9447753482 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ട് 1000 രൂപ ഫീസ് നൽകി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ അറിയിച്ചു.