
കരിമണ്ണൂർ: പന്നൂർ തെറ്റാമല പുത്തൻപുരയിൽ (സന്ധ്യാ നിവാസ് ) എൻ.പദ്മനാഭക്കുറുപ്പ് (80)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ കാർത്യായനിയമ്മ (റിട്ട. സി.എ. മുട്ടം കോടതി ) പീരുമേട് ഗോകുലം കുടുംബാംഗം. മക്കൾ: സന്ധ്യാ (ടീച്ചർ .ടി.സി.എം.എം.. യു.പി.സ്‌കൂൾ മുളപ്പുറം ) പ്രശാന്ത് .മരുമക്കൾ: ഹരികുമാർ ( ധനലക്ഷ്മി ബാങ്ക് തൃശൂർ ) രേവതി. പരേതൻ 249 നമ്പർ കരിമണ്ണൂർ എൻ.എസ്.എസ്.കരയോഗത്തിന്റെയും പന്നൂർ ശ്രീവരാഹ സ്വാമി ക്ഷേത്രത്തിന്റെയും പ്രസിഡന്റ്, കരിമണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കെ.എ.പി.റ്റി. ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ്, കരിമണ്ണൂർ നവജ്യോതി കലാ സാംസ്‌കാരിക വേദി സ്ഥാപക സെക്രട്ടറി, പന്നൂർ നവജ്യോതി ലൈബ്രറി സ്ഥാപക കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.