ചെറുതോണി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ സ്ഥാപകദിനാചരണത്തോടെനുബന്ധിച്ച് പാറേമാവ് ജില്ലാ ആയുർവേദാശുപത്രിയിൽ വയോജനങ്ങൾക്ക് ആരോഗ്യപരിശീലനക്ലാസ്സും, മെഡിക്കൽ ക്യാമ്പും നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ആർ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ. പി.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരുന്നു. ഡോ. ആനന്ദ്, സി.എം.തങ്കരാജൻ, ഡോ. അജിത്ത്, ഡോ.ദീപക്, ഡോ. പാവന തുടങ്ങിയവർ സംസാരിച്ചു. യോഗപരിശീലനക്ലാസിന് ദീപു അശോകൻ നേതൃത്വം നൽകി.