പീരുമേട്: അപകടങ്ങളിൽ കാലു നഷ്ടമായവർക്കും രോഗം വന്ന് ഭിന്നശേഷിയായവർക്കും , സഞ്ചാര ശേഷി നഷ്ടമായ നിർധനർക്ക് കൃത്രിമ കാലുകളും സഞ്ചാര സഹായികളും വിതരണം ചെയ്തു. വണ്ടിപ്പെരിയാർ ഫ്രീഡം ട്രസ്റ്റ് ,ഹാപ്പി ട്രസ്റ്റ് ,സേവ് ടെക്‌നോളജി എന്നിവരുടെ സഹകരണത്തോടെയാണ് കൃത്രിമ കാലുകളും അനുബന്ധ സഞ്ചാര സഹായികളും75 പേർക്ക് വിതരണംചെയ്തത് .20 ലക്ഷം രൂപയുടെ പദ്ധതിയാണ് ഈ രംഗത്തെ നടപ്പിലാക്കുന്നത് . അഫി ട്രസ്റ്റ് ചെയർമാൻ മണികണ്ഠൻ ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ സഞ്ചാരസഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വൈ: പ്രസിഡന്റ് ശ്രീരാമൻ,ട്രസ്റ്റ് അംഗം എം. ഗണേശൻ, ലത ജോഷി ,വികാസ് ഗുപ്ത, എം ഹരിദാസ് .എന്നിവർ സംസാരിച്ചു