പീരുമേട്: ജില്ലാ പാചകത്തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ (എ.ഐ.റ്റി.യു.സി. ) യൂണിയൻ പ്രസിഡന്റ ജൈനമ്മ വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ പീരുമേട്ടിൽചേർന്നു. പാചകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് വാഴൂർ സോമൻ എം.എൽ.എ. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഒരു വർഷമോ അതിലധികമോ തുടർച്ചയായി ജോലിചെയ്തുവരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം ലഭ്യമാക്കുക. ജോലി ഭാരം നിജപ്പെടുത്തുക, 150നും 350നും ഇടയിൽ കുട്ടികളുള്ള സ്‌കൂളുകളിൽ 2 പേരെ നിയമിക്കുക, അവധിക്കാലത്ത് ലഭ്യമാക്കിയിരുന്ന മിനിമവേതനം ലഭ്യമാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകാൻ തീരുമാനിച്ചു. സെക്രട്ടറി കെ സ്റ്റാലിൻ, ജോ. സെക്രട്ടറി അമ്പിളി ടി എന്നിവർ സംസാരിച്ചു.