മുട്ടം: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ മുട്ടത്തെ സ്ഥാപനത്തിൽ നിന്ന് വിറ്റ ടിക്കറ്റിന്. കെ ഡ്യു 846690 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മുട്ടത്തെ ലോട്ടറി ഏജന്റായ രാജേഷിൻ്റെ അശ്വതി ലോട്ടറീസ് എന്ന സ്ഥാപത്തിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാർഹനെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥിരമായി സ്ഥാപനത്തിൽ നിന്നും ലോട്ടറി വാങ്ങുന്നവർക്കാണ് സമ്മാനം ലഭിച്ചതെന്ന് കരുതുന്നതായി കടയുടമ രാജേഷ് പറഞ്ഞു.കഴിഞ്ഞ ജനുവരിയിൽ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ മുട്ടത്തുള്ള മറ്റൊരു സ്ഥാപനത്തിൽ നിന്ന് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.ആസാം സ്വദേശിയായ നിസ്സാമിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.